Kuttichaathan poster

1975 · song 2

Kaaveri Kaaveri

Credits

Singer
S Janaki
Lyricist
Vayalar
Composer
RK Sekhar

Lyrics

കാവേരീ..കാവേരീ... കരിമ്പിൻ കാട്ടിലൂടേ...കടംകഥപ്പാട്ടിലൂടേ കവിതപോലൊഴുകും കാവേരി കാവേരീ..കാവേരീ... നിൻതീരത്തിലെ ഇടിഞ്ഞുപൊളിഞ്ഞൊരു നീലക്കല്ലൊതുക്കിന്നരികിൽ(2‍) ആയിരം നിഴലുകൾ വേതാളനൃത്തങ്ങൾ ആടുമീഇരുൾമണ്ഡപത്തിൽ ഏതോകാമുകനെ തേടിയലഞ്ഞുവന്ന‌- തേതോരമാവാസിരാത്രി..രാത്രി..രാത്രി പേടിസ്വപ്നങ്ങൾ കറുത്തപൂ വിടർത്തും രാത്രി (കാവേരി..) നിന്നോളങ്ങളെ ചുടുമണ്ണു കുടിച്ചൊരു നിത്യശ്മശാനത്തിനരികിൽ തീക്കനൽക്കണ്ണുള്ള ക്ഷേത്ര യക്ഷികൾ കാക്കുമീ വഴിയമ്പലത്തിനരികിൽ എതോ ഗായകന്റെ പാട്ടിലൊഴുകിവന്നതേതൊരരയന്നപ്പക്ഷി ഏതൊ ദൂതിന്റെ താടകപ്പൂ വിലങ്ങും പക്ഷി (കാവേരി..)

Published by the catalogue editor. Rights remain with the original creators.