1975 · song 3

Chandrakalabham

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി (ചന്ദ്രകളഭം..) ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ ഈ നിത്യഹരിതയാം ഭൂമിയിലല്ലാതെ മാനസസരസ്സുകളുണ്ടോ സ്വപ്നങ്ങളുണ്ടോ പുഷ്പങ്ങളുണ്ടോ സ്വര്‍ണ്ണമരാളങ്ങളുണ്ടോ വസുന്ധരേ വസുന്ധരേ മതിയാകും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ ആഹാ ആഹഹാ ആഹഹാഹഹാ ഹാ.. (ചന്ദ്രകളഭം..) ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ ഈ വര്‍ണ്ണസുരഭിയാം ഭൂമിയിലല്ലാതെ കാമുക ഹൃദയങ്ങളുണ്ടോ സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ വസുന്ധരേ വസുന്ധരേ കൊതിതീരും വരെ ഇവിടെ പ്രേമിച്ച് മരിച്ചവരുണ്ടോ ആഹാ ആഹഹാ ആഹഹാഹഹാ ഹാ.. ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും തീരം ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം

Published by the catalogue editor. Rights remain with the original creators.