1975 · song 1
Bhagavaan Bhagavaan
Credits
- Singer
-
Ayiroor Sadasivan
Sreekanth
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
ഭഗവാൻ ഭഗവാൻ
പ്രകൃതിയെ സൃഷ്ടിച്ച
നൃപതിയെ സൃഷ്ടിച്ച
പ്രജകളെ സൃഷ്ടിച്ച ഭഗവാൻ
ശില്പികളിലവിടുന്ന് ദേവശില്പി
ചക്രവർത്തിമാരുടെ ചക്രവർത്തി
(ഭഗവാൻ..)
നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ
നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ
അങ്ങില്ലെങ്കിൽ പ്രകൃതിയുണ്ടോ
അങ്ങില്ലെങ്കിൽ പ്രജകളുണ്ടോ
അഞ്ജനശിലകൾ കൊണ്ട-
വിടുന്നു നിർമ്മിക്കും
അമ്പലമില്ലെങ്കിൽ ദൈവമുണ്ടോ
നൃപതേ നൃപതേ
ജയവിജയീ ഭവ നൃപതേ
കല്പാന്തപ്രളയ സമുദ്രത്തിരകൾ
സർപ്പഫണം വിതുർത്തുലഞ്ഞാടുമ്പോൾ
കല്പാന്തപ്രളയ സമുദ്രത്തിരകൾ
സർപ്പഫണം വിതുർത്തുലഞ്ഞാടുമ്പോൾ
നിത്യമാം ജീവന്റെ ബന്ധുവായ്
ബ്രഹ്മാണ്ഡസൃഷ്ടിക്കു പിന്നിലെ ധ്യാനമായി
നിദ്രയിൽ മുഴുകും ഭഗവാനില്ലെങ്കിൽ
നീയുണ്ടോ ഞാനുണ്ടോ യുഗങ്ങളുണ്ടോ
ഭഗവാൻ ഭഗവാൻ
പ്രകൃതിയെ സൃഷ്ടിച്ച
നൃപതിയെ സൃഷ്ടിച്ച
പ്രജകളെ സൃഷ്ടിച്ച ഭഗവാൻ
ശില്പികളിലവിടുന്ന് ദേവശില്പി
ചക്രവർത്തിമാരുടെ ചക്രവർത്തി
ഭഗവാൻ....
Published by the catalogue editor. Rights remain with the original creators.