1975 · song 6

Swarnaabharanangalilalla

Credits

Singer
KJ Yesudas
Lyricist
Yusufali Kecheri
Composer
AT Ummer

Lyrics

സ്വര്‍ണ്ണാഭരണങ്ങളിലല്ല വര്‍ണ്ണപ്പൂഞ്ചേലയിലല്ല കാന്തനെ ദൈവമായ് കരുതുന്ന പെണ്മണിതൻ കരളിനകത്തല്ലോ സൗന്ദര്യസാരം കരളിനകത്തല്ലോ സൗന്ദര്യസാരം സൗന്ദര്യസാരം മദകരശൃംഗാരഭാവത്തിലല്ല മാംസപ്രദര്‍ശനത്തിലല്ല വീടിനു വിളക്കായ കുടുംബിനി തന്നുടെ വിനയത്തിലല്ലോ സൗഭാഗ്യതാരം ആ... (സ്വര്‍ണ്ണാഭരണങ്ങളിലല്ല..) പൂജയ്ക്കൊരുക്കിയ പൂക്കളിലല്ലാ പുണ്യതീര്‍ഥങ്ങളിലല്ലാ അമ്മയാം ദേവത കുഞ്ഞിനു നല്‍കുന്ന അമ്മിഞ്ഞപ്പാലിലല്ലോ വേദാന്തസാരം ആ... (സ്വര്‍ണ്ണാഭരണങ്ങളിലല്ല..)

Published by the catalogue editor. Rights remain with the original creators.