1975 · song 5

Oru Madhurikkum Vedanayo

Credits

Singer
P Susheela
Lyricist
Yusufali Kecheri
Composer
AT Ummer

Lyrics

ഒരു മധുരിക്കും വേദനയോ കണ്ണുനീരിന്റെ പുഞ്ചിരിയോ നീയാരോ നീയാരോ ഒന്നു പറയൂ എന്നനുരാഗമേ അനുരാഗമേ - അനുരാഗമേ (ഒരു മധുരിക്കും..) അകലേയിരിക്കുമ്പോളെല്ലാം അവൻ അരികത്തൊന്നണയുവാൻ മോഹം മാരനവൻ ചാരത്തു വന്നാൽ - എന്തോ മനതാരിൽ വല്ലാത്ത നാണം മനതാരിൽ വല്ലാത്ത നാണം ലലലാ ലലലാ ആഹഹാഹാ ആഹാഹാ (ഒരു മധുരിക്കും..) ആ...ഇരവിലുറങ്ങുന്ന നേരം എന്റെയരികത്തവൻ വന്നു നിൽക്കും മാറോടു ചേർത്തെന്നെ പുൽകും പിന്നെ ഞാനെങ്ങനെ പറയും കവിളത്തവൻ മ്...മ്... ആഹഹാഹാ ലാലാലാ ആഹഹാഹാ ലാലാലാ (ഒരു മധുരിക്കും..)

Published by the catalogue editor. Rights remain with the original creators.