1975 · song 4
Mayyezhuthikkaruppicha
Credits
- Singer
- KC Varghese Kunnamkulam
- Lyricist
- Yusufali Kecheri
- Composer
- AT Ummer
Lyrics
മയ്യെഴുതി കറുപ്പിച്ച കണ്ണിൽ
മധുതുളുമ്പുമീ മലർച്ചുണ്ടിൽ
പലനാളായെന്നന്തരംഗം
പാറിക്കളിക്കുന്നു തങ്കം
(മയ്യെഴുതി...)
ഹൃദയം നീ തേൻകിണ്ണമാക്കി
എന്റെ മധുരപ്പതിനേഴുകാരീ
നാണത്തിൻ യവനിക നീക്കി
എന്നിൽ ചൊരിയൂ നീ അനുരാഗലഹരി
(മയ്യെഴുതി...)
സ്വപ്നത്തിൻ മണിത്തേരിലേറി
ഒരു സ്വർഗ്ഗത്തിൽ ഞാൻ വന്നിറങ്ങി
മധുരമധുരമെൻ മനം പാടി പിന്നെ
മതിമറന്നു ഞാൻ നൃത്തമാടി
(മയ്യെഴുതി...)
Published by the catalogue editor. Rights remain with the original creators.