1975 · song 6

Nineteen Seventy Five

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MK Arjunan

Lyrics

നയന്റീൻ സെവന്റി ഫൈവ് ഇതു നയന്റീൻ സെവന്റി ഫൈവ് അമ്പതു കൊല്ലം മുൻപു ജനിക്കേണ്ട മണ്ടിപ്പെണ്ണേ നിന്റെ ഓണം കേറാമലമൂട്ടിൽ - നിന്റെ നാണം കെട്ടൊരു തറവാട്ടിൽ നൈന്റീന്‍ റ്റ്വെന്റിഫൈവ് ഇപ്പോഴും നൈന്റീന്‍ റ്റ്വെന്റിഫൈവ് നൈന്റീന്‍ റ്റ്വെന്റിഫൈവ് ലാ ലാ ലാ ലാ പട്ടണം കാണാത്ത പരിഷ്ക്കാരം കാണാത്ത പൊട്ടിപ്പെണ്ണേ - നിന്റെ അടക്കവും ഒതുക്കവും വേഷവും കണ്ടാൽ ആരിന്നു പ്രേമിക്കും ഒന്നരമുണ്ടും ചന്ദനക്കുറിയും പിന്നിയ മുടിയും കമ്മലും തുമ്മലും കൺ‌ട്രീ നീ വെറും കൺ‌ട്രീ എം ഒ എന്‍ കെ ഇ വൈ മങ്കീ (നയന്റീൻ..‌) ലാ ലാ ലാ ലാ പോപ്പ് മ്യൂസിക്ക് അറിയാത്ത കാബറേ കാണാത്ത പാവം പെണ്ണേ - നിന്റെ നടപ്പും കിതപ്പും നാണവും കണ്ടാൽ ആരൊന്നു തിരിഞ്ഞു നോക്കും പൊക്കിൾ മൂടിയ പണ്ടത്തെ ബ്ലൗസ്സും പൊന്നും തകിടും പൊടിപ്പും തൊങ്ങലും കൺ‌ട്രീ നീ വെറും കൺ‌ട്രീ എം ഒ എന്‍ കെ ഇ വൈ മങ്കീ (നയന്റീൻ..‌)

Published by the catalogue editor. Rights remain with the original creators.