1975 · song 1

Anuraagame Anuraagame

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MK Arjunan

Lyrics

അനുരാഗമേ അനുരാഗമേ മധുരമധുരമാമനുരാഗമേ ആദ്യത്തെ സ്വരത്തിൽ നിന്നാദ്യത്തെ പൂവിൽ നിന്നമൃതുമായ് നീയുണർന്നു യുഗപരിണാമങ്ങളിലൂടെ നീ യുഗ്മഗാനമായ് വിടർന്നു നിൻ പനിനീർപ്പുഴ ഒഴുകിയാലെ നിത്യഹരിതയാകൂ പ്രപഞ്ചം നിത്യഹരിതയാകൂ അസ്ഥികൾക്കുള്ളിൽ നീ തപസ്സിരുന്നാലേ അക്ഷയപാത്രമാകൂ ഭൂമിയൊരക്ഷയപാത്രമാകൂ നിൻ ചൊടി പൂമ്പൊടി ചൂടിയാലേ നീലമുളകൾ പാടൂ ഋതുക്കൾ പീലിവിടർത്തിയാടൂ അന്തരാത്മാവിൽ നീ ജ്വലിച്ചു നിന്നാലേ ഐശ്വര്യപൂർണ്ണമാകൂ ജീവിതം ഐശ്വര്യപൂർണ്ണമാകൂ

Published by the catalogue editor. Rights remain with the original creators.