1975 · song 2

Pushpaangade

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

പുഷ്പാംഗദേ പുഷ്പാംഗദേ സ്വപ്നമരാളമെന്നരികിലെത്തി കല്പകപൂങ്കുടക്കീഴെ നിന്റെ കൈവട്ടകയിലെ തിരികത്തി കനകാംബരങ്ങൾക്കിടയിൽ ഞാൻ പണിയും കടലാസ്സു മേടകൾക്കുള്ളിൽ നീ എന്റെ മോഹമായ് വന്നൂ നിൻ മനസ്സമ്മതം തന്നൂ നിൻ മുഖപടത്തിൽ തളിർക്കും ലജ്ജയിൽ എൻ മന്ദഹാസം കലർന്നൂ കലർന്നൂ കലർന്നൂ കലർന്നൂ (പുഷ്പാംഗദേ..) അഭിനിവേശങ്ങൾ ചിറകിട്ടു തുഴയും അമൃതകല്ലോലങ്ങൾക്കിടയിൽ നീന്തൽക്കുളത്തിൽ നീ നിന്നൂ നിൻ കളിത്താമര പൂത്തു നിൻ യൗവനത്തിൽ നിറയുന്ന കുമ്പിളിൽ എന്നിലെ ദാഹമലിഞ്ഞു അലിഞ്ഞു അലിഞ്ഞു അലിഞ്ഞു (പുഷ്പാംഗദേ..)

Published by the catalogue editor. Rights remain with the original creators.