1975 · song 6

Onnaamtheruvil

Credits

Singer
LR Eeswari
Lyricist
Vayalar
Composer
MS Viswanathan

Lyrics

ഒന്നാം തെരുവിൽ ഒരു പൂത്തെരുവിൽ ഒമ്പതു നിലയുള്ള കൊട്ടാരം ഒമ്പതു നിലയുള്ള കൊട്ടാരത്തിലൊ- രെൺപതു വയസ്സുള്ള രാജാവ് രാജാവ് - ഇസ്പേഡ് രാജാവ് വെറ്റില തേച്ചു കൊടുക്കാനും വെള്ളിച്ചെല്ലമെടുക്കാനും രാത്രിയിൽ കൂട്ടു കിടക്കാനും രാജാവിനായിരം വെപ്പാട്ടിമാർ രാജാവിനായിരം വെപ്പാട്ടിമാർ മക്കൾക്ക് പുത്തരിയുണ്ണാനും വൈക്കത്ത് സദ്യ നടത്താനും രാജ്ഞിമാർക്കത്താഴമുണ്ണാനും രാജാവിനായിരം നെല്ലറകൾ രാജാവേ - നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കേണോ ഞങ്ങൾ ഒഴിപ്പിക്കേണോ (ഒന്നാം തെരുവിൽ..) രത്നക്കൊടി വെച്ച തേരേറി രാജാവീവഴി വന്നപ്പോൾ പിച്ചക്കു പിഞ്ചു കൈ നീട്ടീ ഞാൻ പേടിച്ചു തെരുവിലൊതുങ്ങീ ഞാൻ പേടിച്ചു തെരുവിലൊതുങ്ങീ ഞാൻ രാജ്ഞിക്കു പൂത്താലി തീർക്കാനോ രാജകിരീടത്തിൽ ചാർത്താനോ എൻ കൈയ്യിലിരുന്നൊരു തങ്കപ്പണം തമ്പുരാൻ തട്ടിപ്പറിച്ചെടുത്തൂ തമ്പുരാൻ തട്ടിപ്പറിച്ചെടുത്തൂ രാജാവേ നേതാവേ രാജി വെച്ചൊഴിയുമോ ഒഴിപ്പിക്കേണോ ഞങ്ങൾ ഒഴിപ്പിക്കേണോ (ഒന്നാം തെരുവിൽ..)

Published by the catalogue editor. Rights remain with the original creators.