1975 · song 5

Manassoru Swapnakhani

Credits

Singer
KJ Yesudas S Janaki
Lyricist
Vayalar
Composer
MS Viswanathan

Lyrics

മനസ്സൊരു സ്വപ്നഖനീ മൗനംനിറയെ സാഗമപസനി പ്രണയരഥത്തിൽ പ്രമദവനത്തിൽ പ്രിയൻ വരും രജനീ - ഇത് പ്രിയൻ വരും രജനീ മനസ്സൊരു സ്വപ്നഖനീ മൗനംനിറയെ സാഗമപസനി പൂവുകളിൽ നിന്നു പൂവുകൾ വിരിയും യാമിനിയിൽ ഈ സുഗന്ധ യാമിനിയിൽ മദം കൊണ്ടു തുടുക്കുമെൻ ചൊടിയിൽ മറ്റൊരു മന്ദസ്മിതത്തിൻ ചിറകു കൊണ്ടു മനസ്സു മനസ്സിന്മേൽ പടർന്നൂ മറന്നു നാം സ്വയം മറന്നൂ..ആ.. മനസ്സൊരു സ്വപ്നഖനീ മൗനംനിറയെ സാഗമപസനി പൂനിലാവിൻ പട്ടുചേലകൾ തഴുകും പൂമടിയിൽ -പാതിരാവിൻ പൂമടിയിൽ മയങ്ങുമെൻ വികാരത്തിൻ ഇതളിൽ മറ്റൊരു മല്ലിപ്പൂവമ്പിൻ വിരൽ കൊണ്ടു ഞരമ്പുഞരമ്പിന്മേൽ പിണഞ്ഞു മറന്നു നാം സ്വയം മറന്നു..ആ.. മനസ്സൊരു സ്വപ്നഖനീ മൗനംനിറയെ സാഗമപസനി പ്രണയരഥത്തിൽ പ്രമദവനത്തിൽ പ്രിയൻ വരും രജനീ - ഇത് പ്രിയൻ വരും രജനീ മനസ്സൊരു സ്വപ്നഖനീ മൗനംനിറയെ സാഗമപസനി

Published by the catalogue editor. Rights remain with the original creators.