1975 · song 4

Lovely Lilly

Credits

Singer
P Susheela P Jayachandran
Lyricist
Vayalar
Composer
MS Viswanathan

Lyrics

ലൗലീ ലില്ലീ ഡാലിയ നിങ്ങളെ ലാളിച്ചു വളർത്തും മാലാഖയല്ലേ ഡാർലിംഗ് ഡെസ്ഡിമോണ ലൗ മീ - ലൗ മീ - ലൗ മീ ലൗ മീ - ലൗ മീ - ലൗ മീ ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ ശരോണിലെ സോളമന്റെ പാട്ടിലാകെ നിറഞ്ഞു നിന്നൂ ഞാൻ ഞാൻ ഞാൻ പണ്ടു നിറഞ്ഞു നിന്നൂ ഗ്രീസിലെ ഹോമറിൻ കാവ്യപ്രപഞ്ചത്തിൽ വാസന്തസൗരഭ്യമായിരുന്നൂ‍ ഒഥെല്ലോ ഈ ഒഥെല്ലോ ഒരു നിമിഷം ഒരു കറുത്ത റോസാപ്പൂവായ് സുവർണ്ണ വാർമുടിയിൽ വിടർന്നോട്ടേ വിടർന്നോട്ടേ ലൗ മീ - ലൗ മീ - ലൗ മീ ലൗ മീ - ലൗ മീ - ലൗ മീ ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ ഷരാസ്സിലെ വീഞ്ഞിന്റെ ലഹരികളിൽ പതഞ്ഞു നിന്നൂ ഞാൻ ഞാൻ ഞാൻ പണ്ടു പതഞ്ഞു നിന്നു റോമിലെ സീസറിൻ അന്തപ്പുരത്തിലെ ഹേമാംഗലാവണ്യമായിരുന്നൂ ഒഥെല്ലോ ഈ ഒഥെല്ലോ ഒഥെല്ലോ ഈ ഒഥെല്ലോ ഒരു നിമിഷം ഒരു കറുത്ത ഗോമേദകമായ് തുടുത്ത മാറിടത്തിൽ പതിഞ്ഞോട്ടേ പതിഞ്ഞോട്ടേ ലൗ മീ - ലൗ മീ - ലൗ മീ ലൗ മീ - ലൗ മീ - ലൗ മീ ലൗലീ ലില്ലീ ഡാലിയ ഓ ഡാലിയ

Published by the catalogue editor. Rights remain with the original creators.