1975 · song 4

Nightingale

Credits

Singer
P Jayachandran
Lyricist
Vayalar
Composer
G Devarajan

Lyrics

നൈറ്റിംഗേൽ ഓ നൈറ്റിംഗേൽ നിന്റെയോരോ ചലനങ്ങളിലും നാദം - താളം - ഒരു നവോന്മേഷ ശാലിനിയാം ഗീതം - സംഗീതം! നിന്റെ നാദതരംഗത്തിനരികിലെ നിശ്ശബ്ദ തീരം മരിച്ച സ്വപ്നങ്ങളെ കുഴിച്ചുമൂടിയ മണൽത്തീരം ഒരു മണൽത്തീരം അലിഞ്ഞു ചേരൂ മനസ്സുകുളിർക്കെ നീ അലിഞ്ഞു ചേരൂ - എന്നിൽ അലിഞ്ഞു ചേരൂ (നൈറ്റിംഗേൽ ...) നിന്റെ ചിത്രമണിച്ചുണ്ടിലെ നിഗൂഢഗീതം - ഞാൻ ഒരു നിഗൂഢഗീതം മറന്ന രാഗങ്ങളിൽ മയങ്ങി വീണൊരു മൃതഗീതം - ഒരു മൃതഗീതം ചിറകു നൽകൂ - എനിക്കു പറക്കാൻ ചിറകു നൽകൂ - നിന്റെ ചിറകു നൽകൂ (നൈറ്റിംഗേൽ ..)

Published by the catalogue editor. Rights remain with the original creators.