1975 · song 4

Swarnapushpasharamulla

Credits

Singer
KJ Yesudas
Lyricist
ONV Kurup
Composer
AT Ummer

Lyrics

സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ സ്വര്‍ണ്ണപുഷ്പശരമുള്ള കാമദേവന്‍ നിന്റെ കണ്മുനപ്പൂവമ്പിനായി തപസ്സു ചെയ്‌വൂ കണ്‍ തുറക്കൂ അനുഗ്രഹിക്കൂ പൊന്നശോകപൂവണിയും ദേവകന്യകള്‍ നിന്റെ മന്ദഹാസപൂക്കണിയ്ക്കായ് കൊതിച്ചുനില്‍പ്പൂ പൊന്നുഷസ്സും പൗര്‍ണ്ണമിയും തോഴിമാരായി കുങ്കുമവും ചന്ദനവും കൊണ്ടുവരുന്നു -നിന്നെ അണിയിക്കുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള..) പുഷ്യരാഗകേസരങ്ങള്‍ വിടര്‍ത്തിനില്‍ക്കും -സൂര്യ പുഷ്പമായ് നീ എന്മനസ്സില്‍ ചിരിച്ചു നില്‍പ്പൂ മുത്തൊളിച്ചിറകു വീശി അതിനു ചുറ്റും സ്വപ്നശലഭങ്ങള്‍ മൂളിപ്പറന്നിടുന്നു പാറിപ്പറന്നിടുന്നു (സ്വര്‍ണ്ണപുഷ്പശരമുള്ള..)

Published by the catalogue editor. Rights remain with the original creators.