1975 · song 1

Kanna Ninne

Credits

Singer
Ambili
Lyricist
ONV Kurup
Composer
AT Ummer

Lyrics

കണ്ണാ... കണ്ണാ നിന്നെ തേടിവന്നൂ - ഈ വൃന്ദാവനത്തിലും തേടിവന്നൂ കര്‍ണ്ണാമൃതമാം വേണുഗാനത്താല്‍ കണ്മണിമാരെ വിളിക്കൂ - ഈ കണ്മണിമാരെ വിളിക്കൂ കണ്ണാ...മുകിൽവർണ്ണാ...കടല്‍വര്‍ണ്ണാ.. ആയര്‍കുലത്തിലെ സുന്ദരിമാര്‍ നീരാടും നേരത്ത് അവരുടെ ആടകള്‍ കവര്‍ന്നവനേ അവരുടെ ഭംഗികള്‍ നുകര്‍ന്നവനേ അവരുടെ ലജ്ജാപുഷ്പങ്ങളിലെ അമൃതം നുകര്‍ന്നവനേ കണ്ണാ...മുകില്‍വര്‍ണ്ണാ...കടല്‍വര്‍ണ്ണാ.. മായയിലായിരം ഗോപികമാരെ മാറോടണച്ചവനേ അവരുടെ നിറമധു നുകര്‍ന്നവനേ അവരുടെ നിര്‍വൃതി മുകര്‍ന്നവനേ അവരുടെ ഹര്‍ഷോന്മാദങ്ങള്‍ മാറ്റിയ ലഹരിയിലലിഞ്ഞവനേ കണ്ണാ...മുകില്‍വര്‍ണ്ണാ...കടല്‍വര്‍ണ്ണാ..

Published by the catalogue editor. Rights remain with the original creators.