Cheenavala poster

1975 · song 2

Kanyaadaanam

From Cheenavala

Credits

Singer
KJ Yesudas B Vasantha
Lyricist
Vayalar
Composer
MK Arjunan

Lyrics

കന്യാദാനം..ആ... കത്തുന്ന പ്രേമത്തിന്‍ ചുടലയില്‍ വെച്ചൊരു കന്യാദാനം ആ..ആ..ആ.. കാലം സ്തംഭിച്ചു നിന്നൂ -കാമം ദാഹിച്ചു നിന്നൂ കന്യാദാനം കന്യാദാനം ആ...ആ...ആ... ആരെല്ലാം ആരെല്ലാം കൂടെ പോകും ആയിരം ദുഖങ്ങള്‍ കൂടെ പോകും എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും ഏകാന്ത സ്വപ്നങ്ങള്‍ കൊണ്ടുപോകും ദു:ഖങ്ങള്‍ക്കെത്ര വയസ്സായി സ്വപ്നങ്ങളോളം വയസ്സായി വധുവാര് - വധുവാര് വിരഹത്തിന്‍ കതിര്‍ക്കാണാപക്ഷി (കന്യാദാനം..) ആ..ആ...ആ.. വേളിയെവിടേ വെച്ചായിരിക്കും വിധിയുടെ വീട്ടില്‍ വെച്ചായിരിക്കും തോഴിമാരൊക്കെ കൂട്ടു പോകും തോരാത്ത കണ്ണുനീര്‍ കൂട്ടു പോകും കണ്ണീരിലെത്ര തുരുത്തു മുങ്ങി പെണ്ണിന്റെ മാത്രം മനസ്സു മുങ്ങീ വരനാര് - വരനാര് വഴിതെറ്റി വന്നൊരു വനവേടന്‍ (കന്യാദാനം..)

Published by the catalogue editor. Rights remain with the original creators.