Cheenavala poster

1975 · song 1

Azhimukhathu

From Cheenavala

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
MK Arjunan

Lyrics

ഓ..ഓ..ഓ.. അഴിമുഖത്തു പറന്നുവീണ ഗരുഡനെപ്പോലെ ആറ്റിലെ മീൻപിടിക്കും കഴുകനെപ്പോലെ നിഴൽ പരത്തും ചീനവല ചീനവല ഇതു നെയ്തെടുത്തതാരുടെ കൈവേല (അഴിമുഖത്തു..) മുടി നിറയെ മുത്താണോ - നെഞ്ചിൽ മുഖത്തോടു മുഖംനോക്കും സ്വപ്നമാണോ കനകംവാരിയും കരയ്ക്കെറിഞ്ഞും കുതിച്ചുതുള്ളും നീ ഉദയം പോലെ അസ്തമയം പോലെ - ആരും ഒരിക്കൽ കണ്ടാൽ മറക്കാത്ത സത്യംപോലെ മിഥ്യപോലെ ഓ..ഓ..ഓ (അഴിമുഖത്ത്..) മടിനിറയെ മീനാണോ - ചുണ്ടിൽ കടലിന്റെ നെടുവീർപ്പിൻ കവിതയാണോ ഉയർന്നുപൊങ്ങിയുമുലഞ്ഞു വീണും ഉറക്കൊഴിക്കും നീ മരണം പോലെ പുനർജനനം പോലെ ദുഃഖത്തിരകളോടു മല്ലടിക്കും മോഹംപോലെ ദാഹംപോലെ ഓ..ഓ..ഓ (അഴിമുഖത്ത്..)

Published by the catalogue editor. Rights remain with the original creators.