Chattambikkalyaani poster

1975 · song 7

Tharivalakal

Credits

Singer
P Jayachandran
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തരിവളകൾ ചേർന്നു കിലുങ്ങി താമരയിതൾ മിഴികൾ തിളങ്ങി തരുണീമണി ബീവി നബീസാ മണിയറയിൽ നിന്നു വിളങ്ങി (തരിവളകൾ..) മാമാങ്കം കൊള്ളും മോഹം മനതാരിൽ പൂമഴ പെയ്തു പുന്നാരച്ചുണ്ടിൽ ബദറിൻ മിന്നലുപോൽ പുഞ്ചിരി പൂത്തു ആനന്ദക്കണ്ണീർക്കുളിരല ചാർത്തി ആറാടും കഞ്ചകപ്പൂമൊട്ട് ആറാടും കഞ്ചകപ്പൂമൊട്ട് (തരിവളകൾ..) വൈരം വെച്ചുള്ളൊരു താലി മണിത്താലി പൊന്നേലസ്സ് പൂമണക്കും പട്ടു ഖമീസ്സ് പൂങ്കാതിൽ പൊന്നലിക്കത്ത് കല്യാണമാരനു സമ്മാനം കിട്ടി ഉല്ലാസത്താരക പൂമൊട്ട് ഉല്ലാസത്താരക പൂമൊട്ട് (തരിവളകൾ..)

Published by the catalogue editor. Rights remain with the original creators.