Chattambikkalyaani poster

1975 · song 4

Naalukaalulloru

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണൻ കട്ടോണ്ടു പോയ് രണ്ടുകാലുള്ളൊരു ചട്ടമ്പി പെണ്ണിനെ കണ്ടവരെല്ലാരും കൊണ്ടോണ്ട് പോയ് കരണത്തും നെഞ്ചത്തും കൊണ്ടോണ്ടു പോയ് (നാലുകാലുള്ളൊരു..) കൊട്ടാരം പാറൂനു കൊണ്ടാലും നോവൂല്ല കുട്ടപ്പൻ ചേട്ടനു കൊള്ളാനും ചുണയില്ല സരിഗമപധനിയിലുറി കെട്ടിത്തൂക്കി അതിലൊരു വല്യമ്മ കലംകെട്ടി തൂക്കി സരിഗമപധനി സനി സനി സനിധാ ഒലക്കേടെ - മൂട് (നാലു...) എന്തെടീ കല്യാണീ മുല്ലപ്പൂവാസന കൊല്ലത്തൂന്നാരാനും വന്നിട്ടുണ്ടോ അഴകിയ രാവണൻ വന്നിട്ടൊണ്ട് അവനെന്റെ കൈയ്യീന്ന് കിട്ടുന്നൊണ്ട് കല്യാണിയല്ല ഞാൻ കാളിയല്ലോ മഹാകാളിയല്ലോ ഭദ്രകാളിയല്ലോ ദാരിക വീരാ പോരിനു വാടാ മീൻ വെട്ടും കത്തിക്ക് തീനൂട്ടാൻ വാടാ (നാലു...)

Published by the catalogue editor. Rights remain with the original creators.