Chattambikkalyaani poster

1975 · song 2

Jayikkaanaay Janichavan

Credits

Singer
Jolly Abraham
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ കാലത്തിൻ കോവിലിൽ പൂജാരി ഞാൻ കള്ളന്റെ മുൻപിൽ ധിക്കാരി ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ എനിക്കു മേലേ ദൈവം അമ്മേ -എന്റെ അമ്മേ എനിക്കു മേലേ ദൈവം എനിക്കു താഴെ ഭൂമി ഭീരുവിൻ വിടുവായ്ക്കു മാപ്പ് നൽകും ഞാൻ ധീരന്റെ കുതിരയെ പിടിച്ചു കെട്ടും അഗ്നി പോലെ വരുന്നൂ അലകടൽ പോലെ വരുന്നൂ ആഞ്ഞു വീശും കൊടുങ്കാറ്റായ് ഞാൻ വരുന്നൂ ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ പകൽ കഴിഞ്ഞാൽ രാത്രി ഇരുട്ടു പോയാൽ വെട്ടം പ്രകൃതിതൻ കഥകളിക്കളരിയിതിൽ രക്ത പ്രഭാതവേഷമായ് ആടുന്നു ഞാൻ അഗ്നി പോലെ വരുന്നൂ അലകടൽ പോലെ വരുന്നൂ ആഞ്ഞു വീശും കൊടുങ്കാറ്റായ് ഞാൻ വരുന്നൂ ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ കാലത്തിൻ കോവിലിൽ പൂജാരി ഞാൻ കള്ളന്റെ മുൻപിൽ ധിക്കാരി ജയിക്കാനായ് ജനിച്ചവൻ ഞാൻ എതിർക്കാനായ് വളർന്നവൻ ഞാൻ

Published by the catalogue editor. Rights remain with the original creators.