1975 · song 6

Mukhasree Kunkumam

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
KJ Joy

Lyrics

മുഖശ്രീ കുങ്കുമം ചാർത്തുമുഷസ്സേ മൂന്നാറിലുദിക്കുമുഷസ്സേ പ്രകൃതിയും ഞാനും നിന്നുദയത്തിൽ പ്രാണായാമത്തിൽ നിന്നുണർന്നൂ ഒരു പുഷ്പം ഞങ്ങൾ ചോദിച്ചൂ നീ ഒരു പൂങ്കാവനം തീർത്തു തന്നു നന്ദിയില്ലാത്തവർ ഞങ്ങളാ പൂവനം ഗന്ധർവന്മാർക്കു വിറ്റു സ്വർണ്ണനക്ഷത്രങ്ങളാക്കി അവരതു സ്വർണ്ണനക്ഷത്രങ്ങളാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..) ഒരു രത്നം ഞങ്ങൾ ചോദിച്ചു നീ ഒരു രത്നാകരം തീർത്തു തന്നു സ്നേഹമില്ലാത്തവർ ഞങ്ങളാ പാൽക്കടൽ ദേവലോകത്തിനു വിറ്റു ഹേമന്തചന്ദ്രികയാക്കി അവരതു ഹേമന്തചന്ദ്രികയാക്കി - തരില്ലേ ഇനി ഞങ്ങൾക്കൊന്നും തരില്ലേ തരില്ലേ (മുഖശ്രീ..)

Published by the catalogue editor. Rights remain with the original creators.