1975 · song 3

Kurisupallikunnile

From Chalanum

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

കുരിശു പള്ളിക്കുന്നിലെ കുരുത്തോലകൂട്ടിലെ കൂഹൂ കൂഹൂ കുയിലേ കുളിരു പെയ്യും രാവിൽ മാന്തളിരു നുള്ളും രാവിൽ കൂടെയൊരാൾ ഒരാൾ കൂടി കൂട്ടിനുണ്ടേ ( കുരിശു...)   കൊത്തമ്പാലരി കതിരണിയും കാട്ടിൽ  മഞ്ഞ് മുത്തും ചെപ്പും കിലുക്കുമീ കാട്ടിൽ കാശുമാലകൾ മാറിലിട്ട കുംഭനിലാവും ഞാനും കാത്തു നിൽക്കുന്നൂ കാതോർത്തു നിൽക്കുന്നു നിന്റെ പല്ലവികൾ നിന്റെ പല്ലവികൾ ( കുരിശു...)   ഏലപ്പൂക്കളിൽ മദം നിറയും കാട്ടിൽ രാത്രി തേനും പാലുമൊഴുക്കുമീ  കാട്ടിൽ കാട്ടുചോലയിൽ മേൽ കഴുകും തിങ്കൾക്കിടാവും ഞാനും കാത്തു നിൽക്കുന്നു കാതോർത്തു നിൽക്കുന്നു നിൻ ചിറകടികൾ നിൻ ചിറകടികൾ ( കുരിശു...)

Published by the catalogue editor. Rights remain with the original creators.