1975 · song 2

Chandanacholapoothu

From Chalanum

Credits

Singer
P Madhuri Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ചന്ദനച്ചോല പൂത്തു ചാമരക്കാടും പൂത്തു അഞ്ചാം കുളി കഴിഞ്ഞു അഞ്ചിലക്കുറിയണിഞ്ഞു കന്നിദേവാ വെള്ളിദേവാ  കാമദേവാ കാണാപ്പൂവമ്പുമായ്  വന്നാട്ടെ വരം തന്നാട്ടെ   അരയിൽ മിന്നണ പൊന്നുടവാൾത്തുടലുകളോടെ അറുപത്തിനാലാൺ കുതിരകൾ വലിച്ചു വരും തേരിൽ നീ പറന്നു വന്നാട്ടേ ഈ ഋതുമതികൾ കാത്തു നിൽക്കും ഇലവർങ്ഗ പൂവനത്തിൽ ഒരുങ്ങി വന്നാട്ടേ (ചന്ദന..)     വിരിഞ്ഞ മാറിലെ നീലരോമക്കണ്ണികളോടെ വീര ശൃംഖല കാപ്പു കെട്ടിയ പൗരുഷമോടെ ഇളം ചിപ്പിയിൽ മഞ്ഞു വീണു പവിഴമാകും രാവിൽ നീ ഇറങ്ങി വന്നാട്ടേ ഈ ഋതുമതികൾ നൃത്തമാടും ഇണയരുവി താഴ്വരയിൽ  ഒരുങ്ങി വന്നാട്ടേ (ചന്ദന..)

Published by the catalogue editor. Rights remain with the original creators.