1975 · song 3

Padmatheerthakkarayil

From Babumon

Credits

Singer
Vani Jairam
Lyricist
Mankombu Gopalakrishnan
Composer
MS Viswanathan

Lyrics

പത്മ തീർഥക്കരയിൽ ഒരു പച്ചില മാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചക പൂമരക്കൊമ്പ് പിച്ചക പൂമരകൊമ്പിൽ രണ്ടു ചിത്തിരമാസക്കിളികൾ ഓരോ കിളിയേയും പാടിയുറക്കാൻ ഓമനത്തിങ്കൾ താരാട്ട് ഓമനത്തിങ്കൾ താരാട്ട് പത്മ തീർഥക്കരയിൽ ഒരു പച്ചില മാളികക്കാട് ആണ്ടോടാണ്ടെൻ പിറന്നാള് ആട്ടപ്പിറന്നാൾ തിരുന്നാള് അമ്മയിടം കവിളുമ്മ വെക്കും അച്ഛൻ വലംകവിളുമ്മ വെക്കും താലോലിച്ചു വളർത്തും ഞാനൊരു കടിഞ്ഞൂൽ മുത്തല്ലോ ഞാൻ കടിഞ്ഞൂൽ മുത്തല്ലോ പത്മ തീർഥക്കരയിൽ ഒരു പച്ചില മാളികക്കാട് പച്ചിലമാളികക്കാട്ടിൽ ഒരു പിച്ചക പൂമരക്കൊമ്പ് തുമ്പപ്പൂ വിടരും നീലരാവിൽ തുള്ളിക്കളിക്കുന്ന പൂനിലാവിൽ തുണതേടി പെൺകിളി കാത്തിരിക്കും ഇണകളിൽ ആൺകിളി അരികിൽ വരും രാവിലുറങ്ങാൻ പാട്ടു പാടും രാഗവും താളവും ചേർത്തു പാടും ഞാൻ ചേർത്ത് പാടും ആരാരോ ആരീരാരോ ആരാരോ ആരീരാരോ ആരാരോ ആരീരാരോ ആരാരോ ആരീരാരോ ആരീരാരോ ആരീരാരോ ആരീരാരോ

Published by the catalogue editor. Rights remain with the original creators.