1975 · song 3

Kalabhathil Mungivarum

From Ayodhya

Credits

Singer
KJ Yesudas P Madhuri
Lyricist
P Bhaskaran
Composer
G Devarajan

Lyrics

കളഭത്തിൽ മുങ്ങിവരും വൈശാഖരജനിയിൽ കളിത്തോഴീ നിന്നെ കാണാൻ വന്നൂ ഞാൻ കളിത്തോഴി കളിത്തോഴി (കളഭത്തിൽ..) കിളിവാതിലിൻ വെളിയിൽ നിന്നും ഒരു മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ കിളിവാതിലിൻ വെളിയിൽ നിന്നും ഒരു മലരിതൾ അകത്തേക്കെറിഞ്ഞു ഞാൻ അകത്തപ്പോൾ കേട്ടത് നിൻ ചിരിയോ നീ വളർത്തുന്ന മൈനതൻ ചിറകടിയോ (കളഭത്തിൽ..) പൗർണ്ണമിതൻ അംഗുലീയം വാങ്ങി വെൺമുകിൽ സുന്ദരി മോതിരം മാറി പൗർണ്ണമിതൻ അംഗുലീയം വാങ്ങി വെൺമുകിൽ സുന്ദരി മോതിരം മാറി പിച്ചകപ്പൂപ്പന്തലിട്ട പൂനിലാവിൽ നിൻ നിശ്ചയ താമ്പൂലം നടത്തേണ്ടേ (കളഭത്തിൽ..)

Published by the catalogue editor. Rights remain with the original creators.