1975 · song 3
Edi Enthedi
Credits
- Singer
-
LR Eeswari
- Lyricist
-
Vayalar
- Composer
-
MS Viswanathan
Lyrics
എടി എന്തെടി ഉലകം ഇതിൽ
എത്തറ കലഹം
ബന്ധം എപ്പോഴും ചിലന്തിവല
പ്രണയം നമ്മുടെ പുതിയ കല
സ്നേഹം വില്പനച്ചന്തയെടീ ഇതിൽ
കുറ്റം മുപ്പതു വെള്ളിയടി
ചെക്കിൻ മീതേ കേറിയിരുന്നാൽ
സിംഗപ്പൂരിൽ പോകാമോ
ബന്ധുക്കൾക്കായ് പാടുപെട്ടാൽ
പെണ്ണിൻ ദാഹം തീരുമോ
കൊക്കിനെപ്പോലെ അട്ടക്കുളത്തിൽ
വക്കിൽ എന്തിനു നില്പൂ നീ
കൊക്കുള്ളപ്പോൾ കൊത്തിക്കൊള്ളടി
മോഹമാകും മുന്തിരി
കോട്ടപോലൊരതിർത്തിക്കുള്ളിൽ
സീത നിന്നതില്ലെടീ
സീത അന്നു നിന്നിരുന്നാൽ
രാമായണം ഇല്ലെടീ
കോട്ട ചട്ടം കുറ്റം എല്ലാം
കാലം പോയാൽ ഇല്ലെടീ
കൊള്ളുമ്പോളേ കൊള്ളു താണ്ടി
ചെല്ലുമ്പോൾ നീയല്ലെടീ
സ്നേഹം മോഹം എന്നതെല്ലാം
കാമകാവ്യ കത്തുകൾ
കാമകാവ്യകത്തുകൾക്ക്
കാമുകർ തൻ മുദ്രകൾ
കർക്കിടകം പോയി വന്നാൽ
തിരുവോണക്കതിർക്കുല
ഭാവിയെല്ലാം ഭാഗ്യമാക്കൂ
പഴഞ്ചൊൽ വെറും പതിർക്കുല
Published by the catalogue editor. Rights remain with the original creators.