1975 · song 4

Thankathinkalthaazhika

From Athidhi

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

തങ്കത്തിങ്കള്‍ താഴികക്കുടമുള്ള നഗരം - എന്റെ സങ്കല്‍പ്പങ്ങള്‍ക്കു ചിറകുകള്‍ നല്‍കിയ സ്വപ്നനഗരം ആയിരം മുഖമുള്ള - മുഖം തോറുമഴകുള്ള മായാനഗരം (തങ്കത്തിങ്കള്‍..) ആയിരമമരാവതികള്‍ പതിനായിരമളകാപുരികള്‍ പത്തുനൂറു മേനകമാര്‍ പാതിരാസുന്ദരിമാര്‍ നൃത്തമാടി വരവേല്‍ക്കും നിശാങ്കണങ്ങള്‍ സ്വര്‍ഗ്ഗമേഘ കൊടിചൂടും ദാരുശില്പക്കെട്ടുകളില്‍ സ്വര്‍ണ്ണമുഖം മൂടിവെച്ച ദൈവങ്ങള്‍ അവിടെ വരൂ അവിടെ വരൂ നിങ്ങള്‍ അതിഥികളാകൂ (തങ്കത്തിങ്കള്‍..) ആയിരമിരവിന്‍ ജഠങ്ങള്‍ പതിനായിരമുഷസ്സിന്‍ രഥങ്ങള്‍ കണ്ണുകളില്‍ ദാഹവുമായ് കാമുകീകാമുകന്മാര്‍ കാമശാസ്ത്രം പഠിക്കുന്ന കടല്‍പ്പുറങ്ങള്‍ ഇത്ര നാളും കാണാത്തോരാനഗരോദ്യാനത്തിലെ ചിത്രവര്‍ണ്ണ തുമ്പികളെന്‍ മോഹങ്ങള്‍ അവിടെ വരൂ അവിടെ വരൂ നിങ്ങള്‍ അതിഥികളാകൂ (തങ്കത്തിങ്കള്‍..)

Published by the catalogue editor. Rights remain with the original creators.