1953 · song 5

Kaliyaadum Poove Varoo

From Ponkathir

Credits

Singer
Jikki (PG Krishnaveni)
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

കളിയാടും പൂവേ വരു കാനനത്തില്‍ മതി കവരും നിന്‍ പ്രാണസഖന്‍ പോരുകയായ് (കളിയാടും പൂവേ . . ) ഓ.. കുളിര്‍ത്തെന്നലില്‍ ചാഞ്ചാടും മല്ലികയേ ചേരുന്നു തേന്മാവില്‍ നീയേ പുണരുന്നു ഹൃദയങ്ങള്‍ പൂങ്കാവില്‍ക്കൂടി (കളിയാടും പൂവേ...) ഓ..അനുരാഗങ്ങള്‍ പാടിവരും പൂങ്കുയിലേ എന്നാരോമല്‍ ആനന്ദമേ അണയുകെന്‍ ചാരേ പ്രണയവിചാരേ (കളിയാടും പൂവേ..) ആനന്ദമെന്നും അണിയിട്ടുമിന്നും ജീവിതപ്പൂവാടിയില്‍ ആശാവസന്തമിതാകേ (കളിയാടും പൂവേ..)

Published by the catalogue editor. Rights remain with the original creators.