1975 · song 6

Shararaanthal Vilakkin

Credits

Singer
LR Eeswari Chorus
Lyricist
Vayalar
Composer
G Devarajan

Lyrics

ശരറാന്തൽവിളക്കിന്‍ ഇമവെട്ടി ശരപ്പൊളിമണികൾക്ക് ചിരിപൊട്ടി ചെറുമുന്തിരിപ്പഴം കൈനീട്ടിവാങ്ങുവാൻ ചന്ദനചെരുപ്പുമായ്‌ അതിഥിയെത്തി (ശരറാന്തൽ...) പേർഷ്യൻ ശിൽപികൾ പണ്ടു പണിഞ്ഞൊരീ പാടുന്ന തൂണുകൾക്കരികിൽ ചിത്രപ്രതിമകൾ താളത്തിൽ നീട്ടുമീ- അത്തറിൽ കാലുകൾ കഴുകൂ (പേർഷ്യൻ...) പട്ടുഞൊറിഞ്ഞിട്ട ലോഹ- ക്കസേരയില്‍ ഇരിയ്ക്കൂ പ്രേമഗാനങ്ങൾ കേൾക്കൂ പകരമീ ഞരമ്പിലെ വീഞ്ഞായ വീഞ്ഞൊക്കെ പിഴിഞ്ഞു തരൂ (ശരരാന്തൽ...) ആ....ആ.... ഈജിപ്ത്തിനണിയാൻ പർദ്ദകൾ നെയ്യും ഈ നല്ല ശിശിരനിലാവിൽ മാനത്തെ ഹുക്കയിൽ മുകിൽപുക പറക്കും ഈ നല്ല ശിശിരനിലാവിൽ ആ... (ഈജിപ്ത്ത്...) പുഷ്പം കുടഞ്ഞിട്ട പൊൻതൂവൽ മെത്തയില്‍ ഇരിയ്ക്കൂ പ്രേമഗാനങ്ങൾ പാടൂ പകരമീ ചെപ്പിലെ അനുരാഗഗന്ധങ്ങൾ എനിയ്ക്കു തരൂ....ആ.... (ശരറാന്തൽ...)

Published by the catalogue editor. Rights remain with the original creators.