1975 · song 4

Maappilappaattile Maathalakkani

Credits

Singer
P Jayachandran Latha Raju
Lyricist
Vayalar
Composer
G Devarajan

Lyrics

മാപ്പിളപ്പാട്ടിലെ മാതളക്കനികൊണ്ടു മനിസ്സനെ മയക്കണതാര്‌ ചന്ദനക്കാട്ടിലെ പെണ്ണ്‌ ആക്കനി പാൽക്കനി തട്ടിപ്പറിച്ചെടുത്ത- മ്മാനമാടണതാര്‌ നിക്കാഹു കഴിക്കണ സുൽത്താൻ - നിന്നെ നിക്കാഹു കഴിക്കണ സുൽത്താൻ (മാപ്പിള..) പച്ചോലപ്പന്തലിൽ പകൽക്കിളി വെയിൽക്കിളി പവൻ വാരിച്ചൊരിയണ നേരത്ത്‌ കരളിന്നുള്ളിലെ കതിരിട്ടു കൊഴിക്കണ മുറത്തിൽ കേറി കൊത്തി - എന്നെ നീ മുറത്തിൽ കേറി കൊത്തി ആ കൊത്തു കൊണ്ടപ്പോൾ മുറിമീശയ്ക്കടിയിലെ മുത്തുച്ചിപ്പിക്കു ചിറകു കിട്ടി (മാപ്പിള..) പഞ്ചാരക്കുടുക്കയിൽ കിലുങ്ങനെ കിലുങ്ങനെ പകൽക്കിനാവുണരണ നേരത്ത്‌ ഒരു പൂവമ്പിന്റെ ഇതളുകൾ വിരിയുന്ന പുരികം കൊണ്ടെന്നെ തല്ലി - എന്തിനീ പുരികം കൊണ്ടെന്നെ തല്ലീ ആ തല്ലു കൊണ്ടപ്പോൾ ഖൽബിന്റെ തൊഴുത്തിലെ കള്ളക്കാളയ്ക്കു കയറു പൊട്ടി (മാപ്പിള..)

Published by the catalogue editor. Rights remain with the original creators.