1975 · song 2

Arabia

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

അറേബിയാ അറേബിയാ അന്ധകാരങ്ങള്‍ക്കായിരത്തൊന്നു ചന്ദ്രദലങ്ങള്‍ വിടര്‍ത്തും അറേബിയാ ഞാനൊരു വിഷകന്യകാ മരുഭൂമിയിലെ വിഷകന്യക (അറേബിയാ..) സാലവൃക്ഷങ്ങള്‍ തണല്‍ പത്തി- നീര്‍ത്തും സമുദ്രതീരങ്ങളില്‍ ഉരുകിയുരുകി സ്വയമുയരും ഉന്മാദപുഷ്പം ഞാന്‍ ഒരു ചുംബനത്തിന്നിതളുകള്‍ വിടര്‍ത്തും ഉന്മാദപുഷ്പം ഞാന്‍ തിരയൂ - തിരയൂ... തിളയ്ക്കുമീ സിരകളില്‍ തിരയൂ എന്നെ തിരയൂ (അറേബിയാ..) ഇവിടെ പുരുഷവികാരങ്ങളില്‍ കാമ കവിതകുറിയ്ക്കുമെന്‍ നഖങ്ങള്‍ പൂനിലാവിന്‍ തട്ടമിട്ട പെരുന്നാള്‍ രാത്രിയുടെ പൂങ്കവിള്‍ത്തടത്തിലെ കൊടികള്‍ മൃദുരോമചാരുവാം മാറില്‍ - നിന്‍ മൃഗമദസുരഭിയാം മാറില്‍ പടര്‍ത്തട്ടേ പാദുഷാ ഞാന്‍ പടര്‍ത്തട്ടേ പവിഴം പൊതിഞ്ഞനിന്‍ മധുചഷകത്തിലെ പതയുന്ന ലഹരിയായ് നിറയട്ടെ ലഹരിയായ് ലഹരിയായ് ഞാനീ യൗവനപ്പൂക്കളില്‍ നിറയട്ടെ -നിറയട്ടേ

Published by the catalogue editor. Rights remain with the original creators.