1975 · song 1

Akilum Kanmadavum

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

അകിലും കന്മദവും അത്തറും നിറഞ്ഞൊരീ സുഗന്ധ ശൈലത്തിന്‍ താഴ്വരയില്‍ മദനന്റെ കൊടിപാറും തേരിലിറങ്ങുമെന്‍ അനുരാഗ സര്‍വസ്വമേ -വന്നാലും വന്നാലും എന്റെ വസന്തമാളിക തുറന്നാലും (അകിലും...) ഗോരോചനം കൊണ്ടു കതിര്‍മുടികെട്ടുമീ ഗോതമ്പു പാടങ്ങള്ക്കരികില്‍ കാറ്റില്‍ നീയൊഴുകുമ്പോള് എന്നിലെ കര്‍പ്പൂരം ജ്വലിക്കുമ്പോള്‍ നിന്റെ ചുണ്ടുകള്‍ മൂളുന്ന ഗാനം തുടിച്ചു ഞാന് വന്നു കണ്ടൂ കീഴടങ്ങീ മാര്‍ജിയാന മാര്‍ജിയാന എന്റെ മാര്‍ജിയാന -എന്റെ മാര്‍ജിയാന (അകിലും...) വെണ്‍ചന്ദ്രലേഖതന്ന മുഖപടം മാറ്റി നീ മഞ്ഞിന്റെ തൂണിന്നു പിന്നില്‍ ദാഹിച്ചു നില്‍ക്കുമ്പോള്‍ നിന്മുഖം നാണിച്ചു തുടുക്കുമ്പോള്‍ നിന്റെ മുന്തിരി പൂവിന്റെ ഗന്ധം നുകര്‍ന്നു ഞാന്‍ വന്നൂ കണ്ടൂ കീഴടങ്ങീ മാര്‍ജിയാന മാര്‍ജിയാന എന്റെ മാര്‍ജിയാന -എന്റെ മാര്‍ജിയാന (അകിലും...)

Published by the catalogue editor. Rights remain with the original creators.