1975 · song 3

Neelakaashavum Meghangalum

From Akkaldaama

Credits

Singer
KP Brahmanandan
Lyricist
Bichu Thirumala
Composer
Shyam

Lyrics

ആ... നീലാകാശവും മേഘങ്ങളും നീരും താരും തീരങ്ങളും ജീവനും സൃഷ്ടിച്ച ചൈതന്യമേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി ഭൂമിയിൽ ജീവിതം കാനൽ ജലം ദുഃഖങ്ങൾ വാഴുന്ന ഭഗ്നാലയം ആയിരം മോഹങ്ങൾ ആയിരം ദാഹങ്ങൾ ആയിരം മോഹങ്ങൾ ആയിരം ദാഹങ്ങൾ ആമത്തിൽ വീഴുന്ന കാരാഗൃഹം ആത്മാവു പിന്നെയും പായുന്നു മൂകമാം ആരാധനാലയം തേടി (നീലാകാശവും..) ഭൂമിയിൽ ജീവിതം ഗാനാമൃതം സ്വപ്നങ്ങൾ പാടുന്ന സങ്കീർത്തനം ആയിരം രൂപങ്ങൾ ആയിരം ഭാവങ്ങൾ ആയിരം രൂപങ്ങൾ ആയിരം ഭാവങ്ങൾ ആലേഖനം ചെയ്ത ചിത്രാലയം ആയുസ്സു പിന്നെയും പായുന്നു ശൂന്യമാം ആകാശദീപങ്ങൾ തേടി (നീലാകാശവും..)

Published by the catalogue editor. Rights remain with the original creators.