1975 · song 2

Akkaldaamathan

From Akkaldaama

Credits

Singer
S Janaki KP Brahmanandan
Lyricist
Bharanikkavu Sivakumar
Composer
Shyam

Lyrics

അക്കൽദാമതൻ താഴ്വരയിൽ പണ്ടൊരിടയപ്പെൺകുഞ്ഞുണ്ടായിരുന്നു അംഗവിഹീനയാം ആ മണിക്കുഞ്ഞിനു മാതാപിതാക്കളില്ലായിരുന്നു (അക്കൽദാമതൻ..) ശ്രീ തുളുമ്പും പൈതലിനെ ആരുമാരും കൈക്കൊണ്ടില്ല ആ മണിക്കുഞ്ഞിന്റെ അംഗവൈകല്യം വെള്ളിക്കാശിനന്നു വിറ്റിരുന്നു കാനായിലെ പൂപ്പന്തലിൽ കരുണാവർഷം പെയ്ത ദേവൻ ആ പിഞ്ചുപൈതലിൻ പ്രാർത്ഥന കേട്ടു അരുമക്കുഞ്ഞിൻ ദുഃഖം പാടേ തീർന്നു ഭൂമിയിലെ നല്ലവർക്കും ദുഃഖിതർക്കും പീഡിതർക്കും നിന്ദിതന്മാർക്കും നിത്യസഹായം പരിശുദ്ധാത്മാവെന്നും നൽകിടുന്നു (അക്കൽദാമതൻ..)

Published by the catalogue editor. Rights remain with the original creators.