1975 · song 7

Thapassu Cheyyum

From Abhimaanam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

തപസ്സു ചെയ്യും താരുണ്യമേ മദനലാവണ്യമേ നീലലോചനം തുറക്കൂ മുന്നിൽ നിന്റെ ദേവൻ പ്രത്യക്ഷനായി നിന്റെ ദേവൻ പ്രത്യക്ഷനായി കുവലയത്തിന്‍ ഇതളില്‍ ബാഷ്പം മദജലമായിനി ഇളകും കടമ്പുമലര്‍പോല്‍ തുടുക്കും കവിളില്‍ കിളിതന്‍ നഖമുന പതിയും ഉറങ്ങും - നിന്നെ ഉണര്‍ത്തും ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും ഉറങ്ങും നിന്നെ ഉണര്‍ത്തും ഉണര്‍ന്നാല്‍ പിന്നെയും ഉറക്കും (തപസ്സു..) വിടര്‍ന്ന പവിഴ തളിരില് സ്വപ്നം മധുരസ്മിതമായുലയും കൊഴിയും മുന്‍പേ കാറ്റായ് ഞാനാ ചിരിതന്നിതളുകളിറുക്കും പിണങ്ങും - നിന്നെ തളര്‍ത്തും തളര്‍ന്നാല്‍ പിന്നെയും പിണക്കും പിണങ്ങും നിന്നെ തളര്‍ത്തും തളര്‍ന്നാല്‍ പിന്നെയും പിണക്കും (തപസ്സു..)

Published by the catalogue editor. Rights remain with the original creators.