1975 · song 6

Sreethilakam Thirunetti

From Abhimaanam

Credits

Singer
P Susheela
Lyricist
Bharanikkavu Sivakumar
Composer
AT Ummer

Lyrics

കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ ശ്രീതിലകം തിരുനെറ്റിലണിയും ശ്രീവത്സാങ്കിത കാര്‍വര്‍ണ്ണാ -നിന്‍ മുരളീരവയമുനയില്‍ എന്റെ നിത്യവിഷാദങ്ങള്‍ അലിയട്ടേ കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ സ്യമന്തകമണി കട്ട നാളുകള്‍ അപവാദ ശരപഞ്ജരം പണ്ടു നിനക്കു തീര്‍ത്തു ഇന്നു ഞാനേല്‍ക്കുമീ അപവാദ മുള്ളുകളെ അനുഗ്രഹപുഷ്പങ്ങളാക്കൂ -ഞാന്‍ അഞ്ജലികൂപ്പി തൊഴുതുനില്‍പ്പൂ (ശ്രീതിലകം...) കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ കൃഷ്ണഹരേജയ കൃഷ്ണഹരേജയ കൃഷ്ണഹരേ കൗരവസദസ്സില്‍ കരഞ്ഞ പാഞ്ചാലിയെ കാറൊളിവര്‍ണ്ണാ നീ കൈകൊണ്ടൂ ഇന്നെന്റെ മുറിവേറ്റൊരഭിമാനത്തെ നീ ഇന്ദ്രലതികയാല്‍ മറയ്ക്കൂ -ഞാന്‍ ഇന്ദ്രാണിയായ് മുന്നില്‍ തൊഴുതുനില്‍പ്പൂ (ശ്രീതിലകം...)

Published by the catalogue editor. Rights remain with the original creators.