1975 · song 5

Pottikkaranju Kondomane

From Abhimaanam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം മനസ്സിനെ താമരയാക്കിയ ലക്ഷ്‌മീ മാപ്പുതരൂ എനിക്കുനീ മാപ്പുതരൂ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം പാപത്തിൻ കഥകൾ രചിച്ചൊരെൻ കൈയാൽ നിൻ പൂമേനി തൊടുകയില്ലാ പാപത്തിൻ കഥകൾ രചിച്ചൊരെൻ കൈയാൽ നിൻ പൂമേനി തൊടുകയില്ലാ അമ്പലപ്പൂപോൽ വിശുദ്ധമാം അധരം ചുബിച്ചുലയ്‌ക്കുകില്ലാ - ഞാൻ ചുബിച്ചുലയ്‌ക്കുകില്ല ചൂടാത്ത കൃഷ്ണതുളസിയല്ലേ നീ -വാടിയ നിർമ്മാല്യം ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ നിന്റെ കൊട്ടാരം പരിചാരകൻ ദുഃഖത്തിൻ നിഴലായ് മാറിയ ഞാൻ നിന്റെ കൊട്ടാരം പരിചാരകൻ കുങ്കുമക്കുറിയുടെ മാഹാത്മ്യം കാണാൻ തപസ്സു ചെയ്യും നിൻ സേവകൻ തപസ്സു ചെയ്യും നിൻ സേവകൻ പാടാത്ത ഭക്തി ഗീതമല്ലേ നീ ഇടറിയ സ്വരധാര ഞാൻ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം മനസ്സിനെ താമരയാക്കിയ ലക്ഷ്‌മീ മാപ്പുതരൂ എനിക്കുനീ മാപ്പുതരൂ പൊട്ടിക്കരഞ്ഞു കൊണ്ടോമനേ ഞാനെന്റെ കുറ്റങ്ങൾ സമ്മതിക്കാം

Published by the catalogue editor. Rights remain with the original creators.