1975 · song 4

Madana Paravasha

From Abhimaanam

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

മദനപരവശ ഹൃദയനാകിയ കീചകന്റെ മനോരഥം കദനതരളിത മാനസത്തൊ- ടിവണ്ണമങ്ങനെ കേൾക്കയാൽ വദനസരസിജ കോമളാഭ കുറഞ്ഞു മാലിനി പിന്തിരിഞ്ഞതനുകോപമിയന്നു കാതുകൾ പൊത്തിയുത്തരമേകിനാൾ കുടിലമാനസേ! നീ പറഞ്ഞൊരു വാക്യശല്യമതേൽക്കയാൽ ത്രുടിതമായിതു കർണ്ണയുഗ്മ ഹൃദന്തരങ്ങൾ നിരന്തരം സ്പുടിതമാകിയ മാരശൂര വികാരചാരുവികാരസം ഝടിതബദ്ധിനി ഷിദ്ധമെത്രയുമത്ര മൃത്യു വരുത്തുമേ സകലകുലബല വിഭവമനവധി ധനവുമനുദിനമീ വിധം വിമലമതികളിൽ നിൽക്കയില്ല നിനക്ക്‌ നല്ലതിനല്ലിത്‌ നിനക്ക്‌ നല്ലതിനല്ലിത്‌ നിനക്ക്‌ നല്ലതിനല്ലിത്‌

Published by the catalogue editor. Rights remain with the original creators.