1975 · song 3

Kanmaniye Urangoo

From Abhimaanam

Credits

Singer
P Jayachandran P Madhuri
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

കണ്മണിയേ ഉറങ്ങ് എൻ കണിമലരേ ഉറങ്ങ് കണ്മണിയേ ഉറങ്ങ് എൻ കണിമലരേ ഉറങ്ങ് മതി മതി നിനക്കിളയവരിനി വരികയില്ല നീയുറങ്ങ് - നീയുറങ്ങ് (കണ്മണിയേ..) ആരാരിരോ...ആരാരിരോ.. ആരാരിരോ..ആരാരിരോ..ആരാരിരോ ചിരിയിലല്ലേ തുടക്കം പിന്നെ പ്രതിജ്ഞയെല്ലാം മുടക്കം ചിരിയിലല്ലേ തുടക്കം പിന്നെ പ്രതിജ്ഞയെല്ലാം മുടക്കം കള്ളക്കണ്ണും കോട്ടുവായും അപകടത്തിൻ തുടക്കം നോക്കാതെ എന്നെ നോക്കാതെ നോക്കാതെ എന്നെ നോക്കാതെ ഈ നോട്ടത്തിലെൻ ബ്രഹ്മചര്യം കാഷായം വലിച്ചെറിയും ആരാരിരോ...ആരാരിരോ.. ആരാരിരോ..ആരാരിരോ..ആരാരിരോ എം എ എൽ എൽ ബിയിലാകെ അഞ്ചക്ഷരം മാത്രം ബിരുദം നേടി നോക്കിയപ്പോൾ സന്തതികളുമഞ്ച് എം എ എൽ എൽ ബിയിലാകെ അഞ്ചക്ഷരം മാത്രം ബിരുദം നേടി നോക്കിയപ്പോൾ സന്തതികളുമഞ്ച് നോക്കാതെ എന്നെ നോക്കാതെ നോക്കാതെ എന്നെ നോക്കാതെ പുതുപേരിടാനില്ലക്ഷരമെൻ ഡിഗ്രിയില്ലിനി ബാക്കി (കണ്മണിയേ..)

Published by the catalogue editor. Rights remain with the original creators.