1975 · song 2

Ee Neelathaarakamizhikal

From Abhimaanam

Credits

Singer
KJ Yesudas
Lyricist
Sreekumaran Thampi
Composer
AT Ummer

Lyrics

ഈ നീലത്താരകമിഴികള്‍ കരിനീലക്കടലിൻ ചുഴികള്‍ അനുരാഗത്തിന്‍ മുത്തും പവിഴവും ആയിരംവിളയും ചുഴികള്‍ ചുഴികള്‍ ചുഴികള്‍ (ഈ നീലത്താരക..) “ ഓമനേ - നിന്റെ കണ്ണുകളിലാണ് പ്രേമത്തിന്റെ തിരയടികള്‍ ജീവിതത്തിലാദ്യമായ് ഞാന്‍ കണ്ടത്” ആഹാ ആഹാ ആഹാ ആഹാ.. മയക്കം നടിച്ചു ഞാന്‍ ചോദിക്കും മൗനം കൊണ്ടു നീ സമ്മതിക്കും ആലസ്യത്തില്‍ തുടിക്കുമാ നിമിഷം അങ്ങനെ നാമൊന്നിച്ചാഘോഷിക്കും അങ്ങനെ നാമൊന്നിച്ചാഘോഷിക്കും “തങ്കം - നിന്റെ ചിലങ്കകള്‍ കിലുങ്ങിയപ്പോള്‍ പ്രേമസങ്കല്‍പ്പത്തിന്റെ കുങ്കുമപ്പൂക്കൾ ആദ്യമായ് എന്റെ ഹൃദയത്തിൽ പൂത്തുലഞ്ഞു” ഓ ഓഹോ ഒഹോഹോഹോഹോ.... അധരം യൗവനകഥ ചൊരിയും മധുരം തേനിലല്ലെന്നുരയ്ക്കും ആനന്ദത്തിന്‍ അനവദ്യനിലയം ആരോമലാളാണെന്നറിയും ആരോമലാളാണെന്നറിയും "ഓ മൈ ഡാര്‍ലിങ്ങ് യു ആര്‍ മൈ ഫസ്റ്റ് ലവ്" ഈ നീലത്താരകമിഴികള്‍ കരിനീലക്കടലിൻ ചുഴികള്‍ അനുരാഗത്തിന്‍ മുത്തും പവിഴവും ആയിരംവിളയും ചുഴികള്‍ ചുഴികള്‍ ചുഴികൾ

Published by the catalogue editor. Rights remain with the original creators.