1975 · song 3

Kalayude Paalalacholayil

Credits

Singer
LR Eeswari Chorus
Lyricist
P Bhaskaran
Composer
AT Ummer

Lyrics

കലയുടെ പാലലച്ചോലയിലൊഴുകുന്ന കൽഹാരകുസുമം ഞാൻ കാറ്റത്തു പാറിവന്നു ദേവന്റെ കാലിൽ വീണു കല്യാണസൗഗന്ധികമാണു ഞാൻ (കല...) രാധയ്ക്കും മാധവനും നർത്തനവേദി തീർത്ത മാധവീ ലതികാ മലർകുഞ്ജത്തിൽ വാരിളം തെന്നലിൽ താളത്തിൽ തുള്ളിയ വാസന്തീമലരാണു ഞാൻ (കല...) സംഗീതനവമേഘവർഷത്തിലലയുന്ന സങ്കല്പസൗന്ദര്യവനറാണി ഞാൻ ഉല്ലാസലഹരി തൻ ഊഞ്ഞാലിലാടുന്ന സ്വർലോകനർത്തകി ഞാൻ (കല...)

Published by the catalogue editor. Rights remain with the original creators.