1974 · song 1

Madhuvidhu Raathri

Credits

Singer
P Madhuri Chirayinkeezhu Soman
Lyricist
Dr Balakrishnan
Composer
MK Arjunan

Lyrics

മധുവിധുരാത്രിയില്‍ മണവറയില്‍ മധുമതി നീ വന്നണയുമ്പോള്‍ മധുവിധുരാത്രിയില്‍ മണവറയില്‍ മധുമതി നീ വന്നണയുമ്പോള്‍ നാണിച്ചുനില്‍ക്കുമോ - എന്മാറില്‍ തലചായ്‌ചു നില്‍ക്കുമോ ചന്ദനക്കട്ടിലില്‍ ചാരിയിരുന്നു ഞാന്‍ ചന്ദ്രനെ നോക്കി കഥപറയും.. ചന്ദനക്കട്ടിലില്‍ ചാരിയിരുന്നു ഞാന്‍ ചന്ദ്രനെ നോക്കി കഥപറയും.. കണ്ണെറിഞ്ഞെന്നെ അരികില്‍ വിളിക്കുമ്പോള്‍ കാണാത്ത ഭാവത്തില്‍ ഞാനിരിക്കും മധുവിധുരാത്രിയില്‍ മണവറയില്‍ മധുമതി നീ വന്നണയുമ്പോള്‍ കൈവിരല്‍ത്തുമ്പാൽ ഞാനിക്കിളി കൂട്ടുമ്പോള്‍ കാതില്‍ രഹസ്യം പറഞ്ഞിടുമ്പോള്‍ കാമിനിപ്പെണ്ണെന്തു ചെയ്യും - മനസ്സിന്റെ താളവുംമേളവും തെറ്റും - താളവുംമേളവും തെറ്റും മധുവിധുരാത്രിയില്‍ മണവറയില്‍ മധുമതി നീ വന്നണയുമ്പോള്‍ മണിയറവാതില്‍ തുറന്നൂ ഞാനപ്പോള്‍ സഖികളെത്തേടീ നടന്നു പോകും കൂട്ടാരുമില്ലാതെ ചന്ദനക്കട്ടിലില്‍ ദേവന്‍ മലര്‍ന്നു വീണുറങ്ങും ദേവന്‍ മലര്‍ന്നു വീണുറങ്ങും മധുവിധുരാത്രിയില്‍ മണവറയില്‍...

Published by the catalogue editor. Rights remain with the original creators.