Vishnu Vijayam poster

1974 · song 2

Garuda panchami

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

ഗരുഡപഞ്ചമീ ഗഗനമോഹിനീ ആരു നീ ആരു നീ ആരു നീ യക്ഷിയോ പാതിരാ പക്ഷിയോ നക്ഷത്രക്കലയുള്ള നിശാചരിയോ ഗരുഡപഞ്ചമീ.. നിൻ ചിറകടിയുയർന്നൂ ഭൂമിയിൽ നിൻ പീലിത്തൂവൽ കൊഴിഞ്ഞു പണ്ടു പൂക്കളിൽ മരിച്ച സുഗന്ധം ഇന്നു പിന്നെയുമുണർന്നൂ ആ രൂക്ഷഗന്ധം വലിച്ചു കുടിക്കുവാൻ ഈ രാത്രി ഞാൻ വരുന്നൂ ഈ രാത്രി ഞാൻ വരുന്നൂ വരുന്നൂ വരുന്നൂ വരുന്നൂ നിൻ ചിലമ്പൊലിയുണർന്നൂ ഭൂമിയിൽ നിൻ നൃത്തഗാനം ഉയർന്നു പണ്ടു പ്രാണനിൽ പൊലിഞ്ഞ വെളിച്ചം ഇന്നു പിന്നെയും ജ്വലിച്ചു ആ ദീപനാളം ഞരമ്പിൽ കൊളുത്തുവാൻ ആശിച്ചു ഞാൻ വരുന്നൂ ആശിച്ചു ഞാൻ വരുന്നൂ വരുന്നൂ വരുന്നൂ വരുന്നൂ ഗരുഡപഞ്ചമീ ഗഗനമോഹിനീ ആരു നീ ആരു നീ ആരു നീ യക്ഷിയോ പാതിരാ പക്ഷിയോ നക്ഷത്രക്കലയുള്ള നിശാചരിയോ ഗരുഡപഞ്ചമീ..

Published by the catalogue editor. Rights remain with the original creators.