Vishnu Vijayam poster

1974 · song 1

Enne Nin Kannukal

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

എന്നെ നിൻ കണ്ണുകൾ തടവിലാക്കി എന്നെ നിൻ യൗവനം അടിമയാക്കി ഏതിന്ദ്രജാല പ്രയോഗം കൊണ്ടു നീ എന്നെ വശംവദയാക്കി നിൻ മുന്നിൽ എന്നെ ദുർബലയാക്കി (എന്നെ...) പുഴയുടെ കൈകൾ പൊതിഞ്ഞു പിടിക്കും പുരുഷ സൗന്ദര്യമേ - നീ പഞ്ചലോഹ മണികൃഷ്ണവിഗ്രഹം പനിനീരാടിയ പോലെ എൻ ചുരുൾമുടിയാൽ നിന്മെയ് തോർത്താൻ എന്നെ അനുവദിക്കൂ എന്നെ അനുവദിക്കൂ ആഹാ... (എന്നെ...) മനസ്സിലെ പൂക്കൾ ചൊടികളിൽ തൊടുക്കും പ്രണയ കൗശലമേ - നീ പഞ്ചബാണനിടം തോളിലിട്ടൊരു പവിഴത്തൂണീരം പോലെ എന്നെയാകെ നിൻ പൂമ്പൊടി ചാർത്താൻ എന്നെ അനുവദിക്കൂ എന്നെ അനുവദിക്കൂ ആഹാ... (എന്നെ...)

Published by the catalogue editor. Rights remain with the original creators.