1974 · song 1

Idavappaathikkoluvarunnu

Credits

Singer
P Madhuri
Lyricist
Sreekumaran Thampi
Composer
G Devarajan

Lyrics

ആ.... ഇടവപ്പാതിക്കോളു വരുന്നൂ ഇതുവഴി മിന്നൽത്തേരു വരുന്നൂ തുള്ളിക്കൊരുകുടമാകും മുൻപേ തുള്ളിനട തുള്ളിനട വെള്ളിമണിക്കാളേ നടനട വെള്ളിമണിക്കാളേ (ഇടവ..) പൂക്കാതെ കായ്ക്കാതെ പൂവണിമലയിൽ കാവൽ നിന്നൊരു പൂവരശിന്നലെ പൂത്തു എന്റെ കിനാവുകൾ പൂത്തു ജീവിത സന്ധ്യാപുഷ്പി തളിർത്തു ഈ വഴിയാത്രയിലെൻ ചങ്ങാതീ നീയാണിനിയെൻ വഴികാട്ടി തുള്ളിനട തുള്ളിനട വെള്ളിമണിക്കാളേ നടനട വെള്ളിമണിക്കാളേ (ഇടവ..) ഒഴുകാതെ കവിയാതെ ഈ മലയോരത്തിടറിയിഴഞ്ഞൊരു തെന്മലയാറ് കവിഞ്ഞൂ എന്റെ മനസ്സു നിറഞ്ഞൂ നദിയായ് എൻ മോഹങ്ങൾ കവിഞ്ഞൂ ഈ വഴിയാത്രയിലെൻ ചങ്ങാതീ നീയാണിനിയെൻ വഴികാട്ടി തുള്ളിനട തുള്ളിനട വെള്ളിമണിക്കാളേ നടനട വെള്ളിമണിക്കാളേ (ഇടവ..)

Published by the catalogue editor. Rights remain with the original creators.