1974 · song 3

Atham Rohini

Credits

Singer
LR Eeswari Latha Raju
Lyricist
Vayalar
Composer
G Devarajan

Lyrics

അത്തം രോഹിണി തിരുവോണം പത്തു കൊല്ലം ചന്ദ്രദശ പത്തുമേഴും പതിനേഴു കഴിഞ്ഞാൽ പന്തലിട്ട് കല്യാണം പന്തലിട്ട് കല്യാണം (അത്തം..) നാദാപുരത്തിലും പോയി നഗരിത്തലയ്ക്കലും പോയി ഞങ്ങൾ നമ്പൂരിമനയ്ക്കലും പാണന്റെ പടിയ്ക്കലും നാളു നോക്കും കുറുമാട്ടിമാർ നാളോലകുറുമാട്ടിമാർ ഏഴരശ്ശനിപ്പിഴ മാറ്റാൻ ഞങ്ങൾ ഏലസ്സും ചരടും കൊണ്ടത്തരാം ആറ്റുമ്മണമ്മേലും പോയി അയ്യപ്പങ്കാവിലും പോയി ഞങ്ങൾ തച്ചോളി വീട്ടിലും പുത്തൂരം വീട്ടിലും പച്ചകുത്തും കുറുമാട്ടിമാർ പഞ്ചാംഗക്കുറുമാട്ടിമാർ മോഹിച്ച പുരുഷനെ കിട്ടാൻ ഞങ്ങൾ മോതിരോം തകിടും കൊണ്ടത്തരാം (അത്തം..)

Published by the catalogue editor. Rights remain with the original creators.