1974 · song 1

Aakaasham Mungiya

Credits

Singer
P Susheela
Lyricist
Vayalar
Composer
G Devarajan

Lyrics

ആകാശം മുങ്ങിയ പാൽപ്പുഴയിൽ ഈ ആലിലക്കണ്ണനെ ആരെറിഞ്ഞൂ അമ്മിഞ്ഞ നൽകാൻ അമ്മയില്ലേ ആരിരോ പാടാനച്ഛനില്ലേ ആരിരോ ആരിരോ... കണ്വാശ്രമത്തിലെ കാനനത്തിൽ പെറ്റ കുഞ്ഞിനെ കളഞ്ഞൊരു ദേവദാസി ഏതിന്ദ്ര സദസ്സിലെ നർത്തകിയാകിലും വേദനയൊരിക്കലും വേർപെടുമോ - ദു:ഖം വേർപെടുമോ ആരുടെ പ്രണയിനി ആയാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...) ഗംഗാനദിയിലെ ഓളങ്ങളിൽ പണ്ട് കർണ്ണനെയൊഴുക്കിയ കുന്തീദേവി ഏതന്തപുരത്തിലെ രാജ്ഞിയാണെങ്കിലും ചേതസ്സിലെരിയുന്ന തീ കെടുമോ - നിന്റെ തീ കെടുമോ ആരുടെ പ്രിയതമയായാലും നീയൊരമ്മയല്ലേ - അമ്മ ദേവതയല്ലേ (ആകാശം...)

Published by the catalogue editor. Rights remain with the original creators.