1974 · song 2

Manasse Nee Marakkoo

Credits

Singer
LR Eeswari
Lyricist
Mankombu Gopalakrishnan
Composer
MB Sreenivasan

Lyrics

മനസ്സേ നീ മറക്കൂ ആ മധുരിതമായാസ്വപ്നം മനസ്സേ എൻ മനസ്സേ നീ മറക്കൂ ആ മധുരിതമായാസ്വപ്നം (മനസ്സേ..) ജീവിതവാടിയിൽ പൊഴിഞ്ഞു വീഴും ഈ വിധം അനവധി പുഷ്പം - മോഹപുഷ്പം മനസ്സേ നീ മറക്കൂ ആ മധുരിതമായാസ്വപ്നം നിൽക്കൂ നിൽക്കൂ തങ്കക്കിനാവേ നിൽക്കൂ സങ്കല്പഗന്ധർവ്വ ലോകത്തിൽ എന്തിന് ശംഖ്ധ്വനിയുമായ് വന്നൂ - നീ വന്നൂ ഹൃദം തുളുമ്പി തുളുമ്പി നിൽക്കും പ്രണയം എൻ പ്രാണതന്തുവിൽ എന്തിനു വെറുതെ വീണമീട്ടാൻ വന്നൂ - നീ വന്നൂ മാറും സ്ഥിതി ഗതി എങ്ങിനെ മാറും എൻ മാനസേശ്വര തൃച്ചേവടികളിൽ മംഗല മലരുകൾ നേരും ഞാൻ നേരും

Published by the catalogue editor. Rights remain with the original creators.