1974 · song 1

Bhagavaante Munnil

Credits

Singer
KJ Yesudas
Lyricist
Mankombu Gopalakrishnan
Composer
MB Sreenivasan

Lyrics

ഭഗവാന്റെ മുന്നില്‍ പണ്ടൊരു രാധിക ഭഗവതിപ്പട്ടുടുത്തു നിന്നു ഇന്നെന്റെ മനസ്സില്‍ മറ്റൊരു രാധിക മന്ദസ്മിതത്തില്‍ കുളിച്ചു വന്നൂ മന്ദസ്മിതത്തില്‍ക്കുളിച്ചു വന്നൂ (ഭഗവാന്റെ മുന്നിൽ..) ഇന്ദീവരപ്പൂവിതള്‍ മിഴിയോ ചെന്താമരത്തളിര്‍ ചുണ്ടിണയോ പഞ്ചബാണനു നീയൊരുക്കിയ പാരിതോഷികമേതുസഖീ (ഭഗവാന്റെ മുന്നിൽ..) മുന്തിരിത്തേന്‍കുടത്താരുണ്യമോ അന്തരാത്മാവിലെ മണിവീണയോ പരിരംഭണങ്ങളാല്‍ പൊതിയാന്‍ നീ നിന്റെ പവിഴച്ചെപ്പിനുള്ളിലൊളിച്ചുവെച്ചു പവിഴ ചെപ്പിനുള്ളിലൊളിച്ചുവെച്ചു (ഭഗവാന്റെ മുന്നിൽ..)

Published by the catalogue editor. Rights remain with the original creators.