1974 · song 4

Madyamo Chuvanna

Credits

Singer
P Madhuri
Lyricist
Vayalar
Composer
G Devarajan

Lyrics

മദ്യമോ ചുവന്ന രക്തമോ മനസ്സിൽ പതഞ്ഞു പതഞ്ഞു വരും മാദകവികാരമോ പകരൂ ഞരമ്പിലേക്കതു പകരൂ മദ്യമോ ചുവന്ന രക്തമോ സ്വർണ്ണനൂൽ കൊണ്ട് സ്വീറ്റ് ഡ്രീംസെഴുതിയോ യൊരന്നത്തൂവൽ തലയിണകൾ കൈകൊണ്ട് ഞെക്കിഞെരിക്കും കാമചാപല്യമേ എനിക്കതു കാണുമ്പോൾ എന്തെന്നില്ലാത്തൊ രാവേശം - ആവേശം മദ്യമോ ചുവന്ന രക്തമോ പാനപാത്രത്തിന്‍ ചുണ്ടില്‍ നിന്‍ ചുണ്ടുകള്‍ പത്തിപ്പാമ്പായ് പുളയുമ്പോള്‍ വീഞ്ഞിന്റെ തിരയില്‍ നീന്തി തുഴയും നീലനേത്രങ്ങളേ എനിയ്ക്കടുത്തിരിക്കുമ്പോള്‍ എന്തെന്നില്ലാത്തൊ- രുന്മാദം - ഉന്മാദം മദ്യമോ ചുവന്ന രക്തമോ മനസ്സിൽ പതഞ്ഞു പതഞ്ഞു വരും മാദകവികാരമോ പകരൂ ഞരമ്പിലേക്കതു പകരൂ മദ്യമോ ചുവന്ന രക്തമോ

Published by the catalogue editor. Rights remain with the original creators.